മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താത്കാലിക സംവിധാനമാണ് ബെയ്ലി പാലം.
രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സിവിൽ എൻജിയറായിരുന്ന സർ ഡൊണാൾഡ് കോൾമാൻ ബെയ്ലി ആണ് ഇതു രൂപകൽപന ചെയ്തത്. “ബെയ്ലി പാലം ഇല്ലായിരുന്നെങ്കിൽ നമ്മൾ യുദ്ധം ജയിക്കുമായിരുന്നില്ല’ എന്നാണു ഫീൽഡ് മാർഷൽ മോണ്ട്ഗോമറി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രവർത്തനം
ഉരുക്കും തടിയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇന്റർലോക്ക് പാനലുകളും സപ്പോർട്ട് ഫ്രെയിമുകളും ഉൾക്കൊള്ളുന്നു. 60 മീറ്റർ വരെ നീളവും കനത്ത ഭാരം താങ്ങാനുള്ള ശേഷിയുമുണ്ട്. നദികൾ, താഴ് വരകൾ, മറ്റു തടസങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ താത്കാലിക ഗതാഗതം സാധ്യമാക്കുന്നു.
കൗശലവും സഹിഷ്ണുതയും
ബെയ്ലി പാലം മനുഷ്യന്റെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉജ്വലമായ ഒരു ഉദാഹരണമാണ്. അതിന്റെ വൈദഗ്ധ്യം, വിന്യാസത്തിലെ വേഗത, ഉറപ്പ് എന്നിവ പ്രതിസന്ധി ഘട്ടങ്ങളിൽ അത്യന്ത പേക്ഷിതമാണ്.
കേരളത്തിൽ
ശബരിമല സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും തിരക്ക് നിയന്ത്രിക്കുന്നതിന് 2005ൽ ഇന്ത്യൻ ആർമിയുടെ മദ്രാസ് എൻജിനിയറിംഗ് വിഭാഗം ബെയ്ലി പാലം നിർമിക്കുകയുണ്ടായി. കൊട്ടാരക്കരയെ ഏനാത്തുമായി ബന്ധിപ്പിക്കാൻ കല്ലടയാറിനു കുറുകേ 2017 ഏപ്രിലിലും സൈന്യം ബെയ്ലി പാലം നിർമിച്ചു.
إرسال تعليق