കാക്കയങ്ങാട് : കാക്കയങ്ങാട് നിന്ന് രാവിലെ 4 30ന് യാത്ര ആരംഭിച്ച 8 30ന് കോഴിക്കോട് എത്തുന്ന കെ എസ് ആർ ടി സി ബസിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കയങ്ങാട് യൂണിറ്റ് സ്വീകരണം നൽകി. മലയോര മേഖലയുടെ യാത്രാ പ്രശ്നത്തിന് വലിയൊരു ആശ്വാസമാണ് പുതിയ ബസ് റൂട്ട് എന്ന് ഏകോപനസമിതി കാക്കയങ്ങാട് യൂണിറ്റ് പ്രസിഡണ്ട് കെ ടി ടോമി ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞു. വാർഡ് മെമ്പർ കെ മോഹനൻ,ഏകോപന സമിതി നേതാക്കളായ രാജേഷ്, പ്രശോഭ്, ഷെഫീഖ്, കുഞ്ഞിരാമൻ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു. ബസ് റൂട്ട് സ്ഥിരമായി നിലനിർത്തും വിധം നാട്ടുകാരുടെ സഹകരണം ഉണ്ടായിരിക്കണമെന്ന് സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് കെ എസ് ആർ ടി സി അധികൃതർ പറഞ്ഞു. ഏകോപന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണത്തിന് നന്ദി അറിയിക്കുന്നതായും അധികൃതർ പറഞ്ഞു.
കെ എസ് ആർ ടി സിക്ക് കെ വി വി ഇ എസ് സ്വീകരണം നൽകി
News@Iritty
0
إرسال تعليق