ആറമ്പാക്കം: ക്ഷേത്രോൽസവത്തിന്റെ ഭാഗമായി കനലിലൂടെ നടക്കുന്ന ആചാരത്തിനിടയിൽ ഏഴ് വയസുകാരന് വീണ് പരിക്കേറ്റു. തമിഴ്നാട്ടിലെ തിരുവള്ളുവർ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നടന്ന ക്ഷേത്ര ഉൽസവത്തിനിടെയാണ് സംഭവം. ആറമ്പാക്കത്തെ കാട്ടുകൊള്ളൈമേടിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് സംഭവം. നൂറോളം വിശ്വാസികൾ ആയിരണക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി ആയിരുന്നു കനലിലൂടെ നടന്നിരുന്നത്.
ഇതിനിടയിലാണ് കനലിലൂടെ നടക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ മോനിഷിനാണ് കനലിൽ വീണ് പരിക്കേൽക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വലിയ രീതിയിൽ കനലുകൾ നിരത്തിയിട്ടതിലൂടെ ഒന്നിന് പിറകെ ഒന്നായി വിശ്വാസികൾ കടന്നു പോവുന്നു. ഏഴുവയസുകാരന്റെ അവസരമായപ്പോൾ കനൽ നിറച്ച ഭാഗത്ത് എത്തിയ കുട്ടി മുന്നോട്ട് നടക്കാൻ മടിച്ച് നിൽക്കുന്നതും പിന്മാറുന്നതും പിന്നീട് പിന്നാലെ വന്ന ഒരാൾ കുട്ടിയേ കയ്യിൽ പിടിച്ച് കൂടെ കൂട്ടി കനലിലൂടെ നടക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി കനലിൽ വീണ് പോകുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.
പിന്മാറി നിൽക്കുന്ന കുട്ടിയോട് സമീപത്തുള്ളവർ സംസാരിക്കുകയും മുന്നോട്ട് നടക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് സംഭവം. പൊലീസുകാർ അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് അപകടമെന്നതാണ് ശ്രദ്ധേയം. കനൽ കൂനയിലേക്ക് വീണ് പോയ കുട്ടിയെ പെട്ടന്ന് തന്നെ ചുറ്റുമുണ്ടായിരുന്നവർ വാരിയെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. പിന്മാറി നിൽക്കുന്ന ഏഴ് വയസുകാരനെ ഒരു പൊലീസുകാരൻ അടക്കമുള്ളവരാണ് കനൽ നിറഞ്ഞ കുഴി നടന്ന് മറി കടക്കാൻ പ്രോത്സാഹിപ്പിക്കുമ്പോഴും കുട്ടിയെ തനിയെ മുന്നോട്ട് വരാതിരിക്കുമ്പോഴാണ് മറ്റൊരാൾ കുട്ടിയുടെ കൈ പിടിച്ച് മുന്നോട്ട് കനലിലേക്ക് വരുന്നത്.
പൊള്ളലേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങൾക്ക് നേരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. ഏഴ് വയസുകാരനെ നിർബന്ധിച്ച് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്യിക്കുന്നത് ക്രൂരതയെന്നാണ് രൂക്ഷമാവുന്ന വിമർശനം.
إرسال تعليق