Join News @ Iritty Whats App Group

ഷിരൂര്‍ ദൗത്യം ; ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തിക്കാനായി തീരുമാനം, 50 ലക്ഷം രൂപ ചെലവ്

ബെംഗളൂരു; ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചിലിനായി ഡ്രഡ്ജര്‍ എത്തിക്കാനായി തീരുമാനമായി.തിങ്കളാഴ്ച്ചയോടെ ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനായി ഏതാണ്ട് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ട്രാന്‍സ്‌ഫോര്‍മേഷന് മാത്രമായി ഏതാമ്ട് 22 ലക്ഷം രൂപ ചെലവ് വരും.

22 ലക്ഷം രൂപയാണ് ട്രാന്‍പോര്‍ട്ടേഷന്‍ ചെലവായി കണക്കാക്കുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നല്‍കണം. ദിനം പ്രതി നാലു ലക്ഷം രൂപയാണ് വാടക വരുന്നത്. നദിയിലൂടെ കൊണ്ടുവരുമ്പോള്‍ പാലങ്ങള്‍ക്ക് താഴെ കൂടെ കൊണ്ടുവരേണ്ടതിനാല്‍ ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയും വരും. ?ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. നദി മാര്‍ഗ്ഗമാണ് എത്തിക്കുകയെന്നും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് പറഞ്ഞു. ഇതിനായുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുമെന്നും സതീശ് സൈല്‍ എംഎല്‍എ 25 ലക്ഷം വാഗ്ദാനം ചെയ്തതായും എകെഎം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. നേരത്തെ, തൃശൂരില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാല്‍ എത്തിക്കാനായില്ല. അതേസമയം, വിവിധ ഫണ്ടുകളില്‍ നിന്നായി പണം കണ്ടെത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം.

Post a Comment

أحدث أقدم
Join Our Whats App Group