ഉളിക്കൽ. യു.കെ.യിലേക്ക് സ്കിൽഡ് വർക്കർ വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. മണിക്കടവ് വട്യാം തോട്സ്വ ദേശിനി ജിസ്മി തോമസിൻ്റെ പരാതിയിലാണ് തിരുവനന്തപുരം ശ്രീകാര്യം ശാന്തിനഗർസ്വദേശികളായ അനൂപ് (42), എസ്.ശശി (65) എന്നിവർക്കെതിരെ വഞ്ചന കുറ്റത്തിന് കേസെടുത്തത്.കഴിഞ്ഞവർഷം ജൂൺ 15ന് ആണ് പരാതിക്കാസ്പദമായ സംഭവം.യു.കെ.യിലേക്ക് സ്കിൽഡ് വർക്കർ വിസ ക്ക് യുവതി ബേങ്ക് അക്കൗണ്ടു വഴി ഒന്നാം പ്രതിയുടെ നിർദേശപ്രകാരം രണ്ടാം പ്രതിക്ക് പണം അയച്ചുകൊടുത്ത ശേഷം വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്
യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി ഉളിക്കൽ സ്വദേശിയായ യുവതിയിൽ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു പേർക്കെതിരെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു
News@Iritty
0
إرسال تعليق