കല്‍പ്പറ്റ : ദുരന്തബാധിതന്റെ ബാങ്ക് അക്കൗണ്ടില്‍ കയ്യിട്ടുവാരിയ നടപടിയില്‍ ബാങ്കിനെതിരേ യുവജനസംഘടനകളുടെ പ്രതിഷേധം. കല്‍പ്പറ്റ റീജിയണല്‍ ഓഫീസിലേക്കാണ് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നത്. ഗ്രാമീണ്‍ബാങ്കിന്റെ കല്‍പ്പറ്റ റീജിയണല്‍ ഓഫീസ് ഡിവൈഎഫ്‌ഐ ഉപരോധിച്ചു. ഡിവൈഎഫ്‌ഐ യ്ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി എത്തി.
സംഭവം വിവാദമായതോടെ നടപടി ബാങ്ക് പിന്‍വലിച്ചെങ്കിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. അടിയന്തിരമായി ധനസഹായം കിട്ടിയ മൂന്ന് പേരുടെ അക്കൗണ്ടില്‍ നിന്നും തിരിച്ചടവ് പിടിച്ചെന്നും തിരിച്ചു നല്‍കിയെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഇതോടെ ഇങ്ങിനെ പിടിച്ച മുഴുവന്‍ ആള്‍ക്കാരുടെ വിവരങ്ങളും വേണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് അധികൃതര്‍ മാപ്പു പറയണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗ്രാമീണ്‍ബാങ്കിന്റെ ചൂരല്‍മലയിലെ ബ്രാഞ്ചാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്.
ബാങ്ക് അധികൃതര്‍ മാപ്പു പറയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പുഞ്ചിരിമട്ടത്തെ മിനിമോളുടെ തുകയാണ് ബാങ്ക് പിടിച്ചത്. ഇവര്‍ക്ക് കിട്ടിയ സര്‍ക്കാരിന്റെ 50,000 രൂപ ധനഹായത്തില്‍ നിന്നും 3000 രൂപ പിടിക്കുകയായിരുന്നു. വീടുപണിക്ക് വേണ്ടി ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കിന്റെ ശാഖയില്‍ നിന്നുമാണ് മിനിമോള്‍ 50,000 രൂപ വായ്പ എടുത്തത്. ധനഹായത്തില്‍ നിന്നും പണം പിടിച്ചത് വന്‍ വിവാദമയാതോടെ പണം തിരിച്ചുകൊടുത്ത് ബാങ്ക് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും ഇതിനകം വിവാദമായിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടിരുന്നു.എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. മിനിമോള്‍ക്ക് പുറമേ വിലങ്ങാട്ടെ ദുരിതബാധിതരില്‍ നിന്നും സഹായമായി കിട്ടിയ പണത്തില്‍ നിന്നും ബാങ്ക് ഇഎംഐ പിടിച്ചതായി വിവരമുണ്ട്്. സംഭവം പുറത്തുവന്നതോടെ ഗ്രാമീണ്‍ബാങ്കിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ദുരിതബാധിതരുടെ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ബാങ്കുകളുടെ യോഗം ഇന്ന് ചേരുന്നുണ്ട്.
إرسال تعليق