Join News @ Iritty Whats App Group

ജിയോയില്‍ നിന്ന് ബിഎസ്എന്‍എല്ലിലേക്ക് കൂടുവിട്ട് കൂടുമാറ്റം; ഒരു മാസത്തില്‍ കേരളത്തില്‍ ഒരു ലക്ഷം പുതിയ ഉപയോക്താക്കള്‍; രാജ്യത്ത് 25ലക്ഷം പേര്‍; കേന്ദ്ര സര്‍ക്കാരിനെ ഞെട്ടിച്ച് മുന്നേറ്റം

റിലയന്‍സ് ജിയോ അടക്കമുള്ള ടെലികോം കമ്പനികള്‍ താരിഫ് ഉയര്‍ത്തിയത് ബിഎസ്എന്‍എല്ലിന് സമ്മാനിച്ചത് വന്‍ നേട്ടം. കേരളത്തില്‍ മാത്രം ഒരു മാസത്തിനിടെ ബിഎസ്എന്‍എല്ലിന് വര്‍ധിച്ചത് ഒരുലക്ഷത്തോളം ഉപയോക്താക്കളാണ്. ജൂലൈയില്‍ ആകെ ഉപയോക്താക്കളുടെ എണ്ണം 90 ലക്ഷം കടന്നു. മുന്‍മാസങ്ങളില്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. രാജ്യത്ത് ആകമാനം 25 ലക്ഷം പുതിയ കണക്ഷനുകളും ബിഎസ്എന്‍എല്ലിന് ലഭിച്ചിട്ടുണ്ടെന്ന് എക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു കേന്ദ്ര സര്‍ക്കാരിനെ വരെ ഞെട്ടിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷണവ് അറിയിച്ചു.

ഡാറ്റ, കോള്‍ എന്നിവയ്ക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചതും ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിച്ചതും സാധാരണക്കാരെ ബിഎസ്എന്‍എല്ലിനോട് വീണ്ടും അടുപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ജൂലൈ ആദ്യം റിലയന്‍സ് ജിയോ നിരക്ക് വര്‍ധിപ്പിക്കുകയും പിന്നാലെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയും നിരക്ക് കൂട്ടിയതും ബിഎസ്എന്‍എല്ലിന് ഗുണമായി. 4 ജി സേവനം ബിഎസ്എന്‍എല്‍ ശക്തിപ്പെടുത്തിയതോടെ പോര്‍ട്ട് ചെയ്ത് പോകുന്നവരുടെ എണ്ണം തടയാന്‍ സാധിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. മിക്ക ജില്ലകളിലും അമ്പതുവരെ ടവറുകള്‍ പുതുതായി ബിഎസ്എന്‍എല്ലിന്റേതായി വന്നു. ടിസിഎസുമായി 4 ജി കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള കരാറിന്റെ ഭാഗമാണിത്.

കുറഞ്ഞ വരുമാനമുള്ളവര്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജുകള്‍ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നതാണ് നമ്പര്‍ സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ നിന്ന് പോര്‍ട്ട് ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.

സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ 11 മുതല്‍ 24 ശതമാനം വരെയായിരുന്നു ജൂലൈ ആദ്യം ഉയര്‍ത്തിയത്. എന്നാല്‍ ബിഎസ്എന്‍എല്‍ ഇപ്പോഴും പഴയ നിരക്കുകളില്‍ തുടരുകയാണ്. എയര്‍ടെല്ലിന്റെയും റിലയന്‍സിന്റെയും ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാകുമെങ്കില്‍ ബിഎസ്എന്‍എല്ലിന്റെ സമാന പാക്കേജിന് 2,395 രൂപയെയുള്ളൂ. സമാനമായി 28 ദിവസത്തെ പാക്കേജിന് 189-199 വരെ മറ്റ് കമ്പനികള്‍ക്ക് നല്‍കണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ 108 രൂപ മുടക്കിയാല്‍ മതി.

Post a Comment

أحدث أقدم
Join Our Whats App Group