ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച സെന്‍സസ് നടപടി സെപ്റ്റംബര്‍ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 മാര്‍ച്ചോടെ സെന്‍സസ് പ്രസിദ്ധികരിക്കാനാകുമെന്നണ് സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സെന്‍സസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റ്റേഷന്‍ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചാല്‍ സമയക്രമം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെന്‍സസ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
2021-ല്‍ പൂര്‍ത്തിയാക്കേണ്ട സെന്‍സസ് കണക്കുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും കണക്കാക്കുന്നത് 2011 -ലെ ഡാറ്റ ആണ്. അതിനാല്‍തന്നെ സര്‍ക്കാര്‍ പുറത്തിറക്കുന്ന പല കണക്കുകള്‍ക്കും വിശ്വാസ്യത ഇല്ലെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാര്‍ച്ചില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു
إرسال تعليق