കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മുണ്ടേരി ഉള്‍വനത്തില്‍ തിരച്ചിലിനായി പോയ 18 രക്ഷാപ്രവര്‍ത്തകര്‍ വനത്തില്‍ കുടുങ്ങി. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. എമര്‍ജന്‍സി റസ്ക്യു ഫോഴ്സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര് എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്.
ഉരുൾപ്പൊട്ടി ചാലിയാറിലൂടെ ഒഴുകിയെത്തിയ കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഊ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തുന്നത്. സംഘത്തിലുണ്ടായിരുന്നവരുടെ വയര്‍ലെസ് സെറ്റ് വഴി നേരത്തെ ആശയ വിനിമയം നടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷാപ്രവര്‍ത്തകരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് വിവരം.
إرسال تعليق