Join News @ Iritty Whats App Group

രഹസ്യങ്ങള്‍ പരസ്യമാകും; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റ് 17ന് പുറത്തുവിടും

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ഓഗസ്റ്റ് 17ന് പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാകും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുക. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.

233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിടുക. നേരത്തെ പരസ്യമാക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിടുക. പേജ് നമ്പര്‍ 49 ലെ ചില ഭാഗങ്ങള്‍, പേജ് 81 മുതല്‍ 100 വരെ, ചില മൊഴികള്‍, സ്വകാര്യതയെ ബാധിക്കുന്ന മറ്റ് കാര്യങ്ങള്‍ എന്നിവയാണ് ഒഴിവാക്കുന്നത്.

കഴിഞ്ഞ 24ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിരിക്കെയാണ് ഹൈക്കോടതിയില്‍ സജിമോന്‍ പാറയില്‍ ഹര്‍ജി നല്‍കിയിരുന്നത്. പിന്നാലെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യുകയായിരുന്നു. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഓഗസ്റ്റ് 13ന് നിര്‍മ്മാതാവിന്റെ ഹര്‍ജി കോടി തള്ളുകയായിരുന്നു.
അതേസമയം, മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്.

2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറ് മാസത്തിനകം പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറില്‍ കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. നാലര വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തു വരാന്‍ പോകുന്നത്

Post a Comment

أحدث أقدم
Join Our Whats App Group