Join News @ Iritty Whats App Group

അമീബിക് മസ്തിഷ്‌ക ജ്വരം: ഇതുവരെ സ്ഥിരീകരിച്ചത് 15 കേസുകള്‍: നിലവില്‍ ചികിത്സയിലുള്ളത് ആറ് പേര്‍: വീണാ ജോര്‍ജ്ജ്


തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇതുവരെ 15 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ടുപേര്‍ രോഗ വിമുക്തരായി ഡിസ്ചാര്‍ജ് ചെയ്തു. ആഗോള തലത്തില്‍ 11 പേര്‍ മാത്രമാണ് ഈ രോഗം ബാധിച്ച് രക്ഷപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ ഏഴ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ ജൂലൈ 23-ന് മരിച്ചു. ആറുപേര്‍ നിലവില്‍ ചികിത്സയിലാണ്. രണ്ട് പേര്‍ക്ക് രോഗം സംശയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. മുതിര്‍ന്നയാളാണ് തിരുവനന്തപുരത്ത് മരിച്ചത്.

എന്തുകൊണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നൂവെന്ന് പരിശോധിക്കും. ഇതിന് കൃത്യമായ ഒരു മരുന്നില്ല. ഡോക്ടര്‍മാര്‍ മെല്‍ടിഫോസിന്‍ എന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഇത് അപൂര്‍വ്വമായ മരുന്നാണ്. ചികിത്സയില്‍ ഉള്ളവര്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ മരുന്നുണ്ട്. എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് മരുന്ന് ലഭ്യമാക്കുമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

മൂക്കിലും, തലയിലും ശസ്ത്രക്രിയ ചെയ്തവര്‍ക്ക് പെട്ടെന്ന് രോഗം വരാന്‍ സാധ്യതയുണ്ട്. വൃത്തിയുള്ള കുളങ്ങളില്‍ കുളിക്കാന്‍ ശ്രദ്ധിക്കണമെന്നും ചെവിയിലും മൂക്കിലും വെള്ളം കയറാതെ സൂക്ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവില്‍ ചികിത്സയില്‍ ഉള്ളവരില്‍ അഞ്ചുപേരും കുളത്തില്‍ കുളിച്ചു. ആറാമത്തെയാള്‍ക്ക് കുളവുമായി ബന്ധമില്ല. അത് അന്വേഷിക്കുന്നുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരം പകര്‍ച്ചവ്യാധിയല്ല. രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group