തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. വ്യാപക അഴിമതിയാണ് ദുരിതാശ്വാസ നിധയിൽ നടക്കുന്നതെന്നാണ് ശ്രീജിത്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.
ഇതിനാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നും ഇയാൾ പറഞ്ഞു. തുടർന്നാണ് പോലീസ് ശ്രീജിത്തിനെതിരേ കേസെടുത്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് 14 എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത്തരത്തിൽ വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
إرسال تعليق