പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുനാമി തിരമാലയില്‍ നഷ്ടപ്പെട്ട ഭാര്യയെ അന്വേഷിച്ച് ഭര്‍ത്താവ്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യുന്നതിനായി, ഇന്നും ആഴ്ചയില്‍ ഒരു ദിവസം അദ്ദേഹം കടലില്‍ മുങ്ങിത്തപ്പുന്നു. ജപ്പാനില്‍ 2011 -ലുണ്ടായ സുനാമിയിലാണ് ഇന്ന് 60 വയസുള്ള ബസ് ഡ്രൈവറായ യാസുവോ തകമാത്സുവിന് ഭാര്യ യുക്കോയെ നഷ്ടപ്പെട്ടത്. അന്ന് മുതല്‍ ആഴ്ചയിലൊരിക്കല്‍ അദ്ദേഹം തന്‍റെ ഭാര്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ക്കായി കടലില്‍ മുങ്ങിത്തപ്പുന്നു. ഇതിനകം അദ്ദേഹം 600 -ലേറെ തവണ ഭാര്യയുടെ ഭൗതികാവശിഷ്ട കടലാഴങ്ങളില്‍ മുങ്ങിത്തപ്പിക്കഴിഞ്ഞു.
ഫുകുഷിമ മേഖലയിൽ വ്യാപകമായ നാശം വിതച്ചാണ് സുമാനിത്തിര കടന്ന് പോയത്. അന്ന് 20,000-ത്തോളം പേർ കൊല്ലപ്പെടുകയും 2,500-ലധികം പേരെ കാണാതാവുകയും ചെയ്തു. 2011 മാർച്ച് 11 ന് ആഞ്ഞടിച്ചത് മനുഷ്യ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും വിനാശകരമായ സുനാമിയാണ്. ജപ്പാനെ ഇതുവരെ ബാധിച്ചതിൽ വച്ച് ഏറ്റവും മാരകമായ സുനാമി. അന്ന്, യൂക്കോ സമീപത്തെ ബാങ്കിൽ ജോലിക്കെത്തിയിരുന്നു. സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരെല്ലാം മുപ്പതടി ഉയരമുള്ള ബാങ്ക് കെട്ടിടത്തിന്‍റെ മേൽക്കൂരയിലേക്ക് പ്രാണരക്ഷാര്‍ത്ഥം കയറി നിന്നു. പക്ഷേ, സുമാനിത്തിര അടിച്ചത് 60 അടി ഉയരത്തിലായിരുന്നെന്ന് മെട്രോ റിപ്പോർട്ട് ചെയ്യുന്നു. മരിച്ച് ഒരു ദശാബ്ദത്തില്‍ ഏറെയായിട്ടും അദ്ദേഹം ഇന്നും ഭാര്യയുടെ ഭൌതികാവശിഷ്ടങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ്.
إرسال تعليق