Join News @ Iritty Whats App Group

മുഖ്യമന്ത്രി വയനാട്ടില്‍; 11.30 ന് സര്‍വകക്ഷിയോഗം

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന് വയനാട്ടിലെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയുമടങ്ങുന്ന സംഘമാണ് വയനാട്ടിലെത്തിയത്. ഉരുള് പൊട്ടല് രക്ഷാ പ്രവര്ത്തനം സംബന്ധിച്ച സര്വകക്ഷിയോഗത്തില് പങ്കെടുക്കനായാണ് മുക്യമന്ത്രിയെത്തിയത്. യോഗം 11.30 ന് ആരംഭിക്കും
വയനാട് കലക്ടറേറ്റില് സര്വകക്ഷിയോഗം ചേരും. ജനപ്രതിനിധികളും രാഷ്ട്രീയപാര്ടി പ്രതിനിധികളും പങ്കെടുക്കും.രാവിലെ ഒമ്പതരയ്ക്ക് കോഴിക്കോടുനിന്ന് ഹെലികോപ്റ്റര് മാര്ഗമാണ് മുഖ്യമന്ത്രി ബത്തേരിയിലെത്തിയത്. പത്തരയ്ക്ക് കലക്ടറേറ്റില് ഉദ്യോഗസ്ഥരുടെ യോഗത്തില് അദ്ദേഹം പങ്കെടുക്കും.

വകുപ്പ് മേധാവികളും രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കുന്ന വിവിധ വിഭാഗങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ദുരിതബാധിത പ്രദേശങ്ങള് മുഖ്യമന്ത്രി സന്ദര്ശിക്കും.അതേസമയം,മുഖ്യമന്ത്രിയും മന്ത്രിമാരും ചേരുന്ന അവലോകനയോഗത്തിന് തുടക്കമായി

Post a Comment

أحدث أقدم
Join Our Whats App Group