ബ്യൂണസ് ഐറിസ്; ഹമാസിനെ ഭീകര സംഘടനയെന്ന് പ്രഖ്യാപിച്ച് അര്‍ജന്റീന. കൂടാതെ പലസ്തീന്‍ സംഘത്തിന്റെ സാമ്പത്തിക സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിടുകയും ചെയ്തു. പ്രഖ്യാപനം നടത്തിയത് അര്‍ജന്‍രിന പ്രസിഡന്റ് യാവിയര്‍ മിലിയുടെ ഓപീസാണ്.
യുഎസിനേയും ഇസ്രയേലിനേയും ശക്തമായി പിന്തുണയ്ക്കുന്നയാളാണ് ജാവിയര്‍ മിലേ. അര്‍ജന്റീന വീണ്ടും പാശ്ചാത്യ നാഗരികതയുമായി ഒത്തുചേരണമെന്ന് മിലേയുടെ ഓഫീസ് വെള്ളിയാഴ്ച പുറപ്പെടുവിപ്പിച്ച ഉത്തരവില്‍ പറയുന്നു.
മിലിയുടെ ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം ഇസ്രയേലിലേക്കായിരുന്നു. അര്‍ജന്റീനയുടെ എംബസി തലസ്ഥാനത്തേക്ക് മാറ്റുമെന്ന് നെതന്യാഹുവിന് അദ്ദേഹം ഉറപ്പുനല്‍കി. ഇസ്രയേല്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് മിലേ ജറുസലേമിലേക്ക് പറന്നു.
ഇസ്രയേലിന്റെ 76 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമാണിതെന്നാണ് പ്രസിഡന്റിന്റെ ഉത്തരവില്‍ പറയുന്നത്. 1200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണ് ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ആരംഭിച്ചതെന്നും രേഖയില്‍ പറയുന്നു.
Ads by Google
إرسال تعليق