കോഴിക്കോട്: വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തില്‍ തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വീട്ടുടമയുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയ്ക്ക് മറുപടിയുമായി വീട്ടുമ റസാഖിന്‍റെ ഭാര്യ മറിയം. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെയും മറിയം ഗുരുതര ആരോപണം ഉന്നയിച്ചു. പതിനഞ്ചു വർഷമായി താമസിക്കുന്ന വീട്ടിൽ ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും മറിയം പറഞ്ഞു.
വൈദ്യുതി മന്ത്രി യാഥാര്‍ഥ്യം മനസിലാക്കണമെന്നും മക്കൾ ചെയ്തെന്നു പറയുന്ന കുറ്റത്തിന് ഞങ്ങളെ എന്തിനാണ് ശിക്ഷിക്കുന്നതെന്നും മറിയം ചോദിച്ചു. വീട്ടില്‍ ഫ്യൂസ് ഊരാൻ വന്ന ജീവനക്കാരനാണ് മോശമായി പെരുമാറിയത്.ആ ജീവനക്കാരൻ തന്നെയും കൈയേറ്റം ചെയ്തു.
യുപി മോഡൽ പ്രതികാരമൊന്നുമല്ല, കെഎസ്ഇബി എംഡിയുടെ നടപടിയെ ന്യായീകരിച്ച് മന്ത്രി, സമരം തുടരുമെന്ന് വീട്ടുടമസ്ഥൻ
അയാൾക്കെതിരെ പൊലീസിൽ പരാതി നൽകും. കെ എസ് ഇ ബി നഷ്ടപരിഹാരമായി ആവശ്യപ്പെട്ട മൂന്നു ലക്ഷം രൂപ നൽകില്ല. ഉദ്യോഗസ്ഥരാണ് ഓഫീസിലെ ഉപകരണങ്ങൾ തകർത്തതെന്നും ഏത് അന്വേഷണവും നടത്തട്ടെയെന്നും സത്യം പുറത്തുവരുമെന്നും മറിയം പറഞ്ഞു.
إرسال تعليق