തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്കു ഫിറ്റ്നസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചു. സ്കൂൾ കെട്ടിടത്തിനു മുകളിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രിൻസിപ്പൽ ഡയറക്ടർ നിർദേശം നൽകണം.
അനധികൃത ക്ലാസ് റൂം നിർമാണം കാരണം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്ത സ്കൂളുകളിൽ 2019 വരെ നിർമിച്ച കെട്ടിടങ്ങൾ പിഴ അടച്ച് റഗുലറൈസ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം.
ജീവനു ഭീഷണിയല്ലാത്ത, മറ്റു കാരണങ്ങളാൽ ഫിറ്റിനസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത സ്കൂളുകൾക്ക്,അടുത്ത അധ്യയനവർഷത്തിനു മുന്‍പായി ആവശ്യമായ രേഖകൾ സമർപ്പിച്ച് റഗുലറൈസ് ചെയ്യേണ്ടതാണ് എന്ന നിബന്ധനയോടെ, ഈ അധ്യയനവർഷത്തക്കു മാത്രമായി താത്കാലിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ തീരുമാനിച്ചു.
നിബന്ധനകൾ അടുത്ത അധ്യയനവർഷത്തിനു മുന്‍പായി പാലിക്കുന്നതാണെന്നുള്ള സത്യവാങ്മൂലം അതതു സ്കൂൾ അധികൃതർ ഹാജരാക്കേണ്ടതാണെന്നും നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.
إرسال تعليق