69-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് 2023 പ്രഖ്യാപിച്ചു. മലയാളത്തില്‍ മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദര്‍ശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം അലെന്‍സിയറിനും നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തില്‍ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടന്‍ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചു.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് ആണ് മലയാളത്തിലെ മികച്ച ചിത്രം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ മികച്ച സംവിധായകന്‍. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായ കാരണങ്ങളാല്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ നടത്താനായില്ല എന്നും, അതിനാല്‍ കഴിഞ്ഞ വര്‍ഷം ഫിലിംഫെയര്‍ തിളങ്ങിയ പ്രതിഭകളെ അഭിനന്ദിക്കാന്‍ ഡിജിറ്റലായി വിജയികളെ പ്രഖ്യാപിക്കുകയാണ് എന്നും ഫിലിംഫെയര്‍ അറിയിച്ചു.
പുരസ്‌കാരങ്ങളുടെ പട്ടിക:
മലയാളം:
മികച്ച ചിത്രം: ന്നാ താന്‍ കേസ് കൊട്
മികച്ച സംവിധായകന്‍: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച സിനിമ (ക്രിട്ടിക്‌സ്): അറിയിപ്പ് (മഹേഷ് നാരായണന്‍)
മികച്ച നടന്‍: കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്)
മികച്ച നടന്‍ (ക്രിട്ടിക്‌സ്): അലന്‍സിയര്‍ ലേ ലോപ്പസ് (അപ്പന്‍)
മികച്ച നടി: ദര്‍ശന രാജേന്ദ്രന്‍ (ജയ ജയ ജയ ജയ ഹേ)
മികച്ച നടി (ക്രിട്ടിക്‌സ്): രേവതി (ഭൂതകാലം)
സഹ നടന്‍: ഇന്ദ്രന്‍സ് (ഉടല്‍)
സഹ നടി: പാര്‍വതി തിരുവോത്ത് (പുഴു)
മികച്ച സംഗീത ആല്‍ബം: കൈലാസ് മേനോന്‍ (വാശി)
മികച്ച ഗാനരചന: അരുണ്‍ അലത്ത് (ദര്‍ശന-ഹൃദയം)
മികച്ച പിന്നണി ഗായകന്‍: ഉണ്ണി മേനോന്‍ (രതിപുഷ്പം- ഭീഷ്മ പര്‍വ്വം)
മികച്ച പിന്നണി ഗായിക: മൃദുല വാര്യര്‍ (മയില്‍പീലി- പത്തൊന്‍പതാം നൂറ്റാണ്ട്)
തമിഴ്:
ചിത്രം- പൊന്നിയിന്‍ സെല്‍വന്‍ 1
സംവിധാനം- മണി രത്‌നം (പൊന്നിയിന്‍ സെല്‍വന്‍ 1)
മികച്ച നടന്‍- കമല്‍ ഹാസന്‍
മികച്ച നടി (ക്രിട്ടിക്‌സ്)- നിത്യ മേനന്‍
സഹനടി- ഉര്‍വ്വശി (വീട്‌ല വിശേഷം)
തെലുങ്ക്:
ചിത്രം- ആര്‍ആര്‍ആര്‍
സംവിധാനം- എസ് എസ് രാജമൌലി (ആര്‍ആര്‍ആര്‍)
മികച്ച നടന്‍- രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ (ആര്‍ആര്‍ആര്‍)
മികച്ച ചിത്രം (ക്രിട്ടിക്‌സ്)- സീതാരാമം
മികച്ച നടന്‍ (ക്രിട്ടിക്‌സ്)- ദുല്‍ഖര്‍ സല്‍മാന്‍ (സീതാരാമം)
കന്നഡ:
ചിത്രം- കാന്താര
إرسال تعليق