Join News @ Iritty Whats App Group

ആരുമറിഞ്ഞില്ല, ഒന്നര ദിവസം മെഡി. കോളേജിലെ കേടായ ലിഫ്റ്റിൽ രോഗി കുടുങ്ങിക്കിടന്നു! കണ്ടെത്തിയത് ഇന്ന് രാവിലെ

തിരുവനന്തപുരം : തിരുവന്തപുരം മെഡിക്കൽ കോളേജിലെ കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം ഒരു രോഗി കുടുങ്ങിക്കിടന്നു. മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ അകപ്പെട്ടത്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ഓർത്തോ വിഭാഗത്തിലെ ലിഫ്റ്റ് കേടായത്. ഈ സമയത്ത് ലിഫ്റ്റിനുളള പെട്ട് പോകുകയായിരുന്നു രവീന്ദ്രൻ നായർ. എന്നാൽ കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയിരുന്നില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ വയോധികൻ കിടക്കുന്നത് ലിഫ്റ്റ് ഓപ്പറേറ്റർ കണ്ടത്. രവീന്ദ്രൻ്റെ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. പെട്ടന്ന് ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോൾ ഫോൺ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രൻ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group