പാട്‌ന; മോദി സര്‍ക്കാര്‍ ഓഗസ്റ്റ് മാസത്തില്‍നിലംപതിക്കുമെന്ന് ആര്‍ ജെഡി തലവന്‍ ലാലു പ്രസാദ് യാദവ്. ഏത് സമയത്തും ഇടക്കാലലോക്‌സഭാ തെരഞ്ഞെടുപ്പ് സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.ആര്‍ ജെ ഡി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പാര്‍ട്ടി പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പ് ഏതുസമയത്തും ഉണ്ടാകാം. ഡല്‍ഹിയിലെ മോദി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണ്. അത് ആഗസ്റ്റ് മാസത്തോടെ നിലംപതിച്ചേക്കും' ആര്‍ജെഡിയുടെ സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്.
നേരത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ജെഡിയുവിനെതിരെ രംഗത്ത് വന്നിരുന്നു. അധികാരത്തില്‍ തുടരാന്‍ ജെഡിയും അടിസ്ഥാന പ്രത്യയശാസ്ത്ര നിലപാടുകളോട് സന്ധി ചെയ്തു എന്നായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ആര്‍ജെഡിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തെയും തേജസ്വി പുകഴ്ത്തിയിരുന്നു. ആര്‍ജെഡിയുടെ വോട്ട്ഷെയര്‍ ഉയര്‍ന്നത് ചൂണ്ടിക്കാണിച്ചായിരുന്നു തേജസ്വിയുടെ പ്രതികരണം. എന്‍ഡിഎയുടെ വോട്ട്ഷെയര്‍ ഇടിഞ്ഞതും തേജസ്വി ചൂണ്ടിക്കാണിച്ചിരുന്നു.
إرسال تعليق