Join News @ Iritty Whats App Group

ചൂരൽമലയിൽ ബെയ്‍ലി പാലത്തിന്റെ നിർമാണം തുടങ്ങി


മേപ്പാടി> ചൂരൽമലയിൽ ബെയ്ലി പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സൈന്യം തുടങ്ങി. പാലത്തിന്റെ നിർമാണത്തോടെ മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം കൂടുതൽ സു​ഗമമാകും. ദുരന്തമേഖലയിലേക്ക് ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും യന്ത്രസാമ​ഗ്രികളും എത്തിക്കാൻ പാലത്തിന്റെ നിർമാണം സഹായകരമാവും.

തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് മുണ്ടക്കൈ പുഞ്ചിരിമുട്ടത്ത് ഉരുൾപൊട്ടലുണ്ടായത്. അപകടം നടന്ന നിമിഷം മുതൽ വിവിധ സൈനികവിഭാഗങ്ങൾ ഒന്നുചേർന്ന് ശക്തമായ രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടത്തുന്നത്. ഇന്നലെ താല്കാലിക പാലം നിർമിച്ച് നിരവധിപേരെ രക്ഷപെടുത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group