സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ
കാസർകോട് : കാസർകോട് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പഞ്ചിക്കലിൽ ശ്രീ വിഷ്ണുമൂർത്തി എയുപി സ്കൂളിലെ വരാന്തയിലാണ് പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
إرسال تعليق