പഴശി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു;പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം
കർണാടക ഉള്‍വനത്തിലും മലയോരമേഖലയിലും ശക്തമായ മഴ തുടരുകയാണ്. ഇവിടുന്നുള്ള വെള്ളം ഇരിട്ടി പുഴയിലൂടെ പഴശി അണക്കെട്ടിലേക്കാണ് ഒഴുകി എത്തുന്നത്.
ഇതാണ് ജലനിരപ്പ് ഉയരാൻ കാരണം. സുരക്ഷയുടെ ഭാഗമായി മഴ ശക്തി പ്രാപിച്ചു തുടങ്ങിയപ്പോള്‍ തന്നെ അണക്കെട്ടിന്‍റെ 16 ഷട്ടറുകളും തുറന്നിരുന്നു. അണക്കെട്ടില്‍ നിന്നുള്ള വെള്ളം വളപട്ടണം പുഴയിലേക്കാണ് ഒഴുക്കി വിടുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
إرسال تعليق