വയനാട്: ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിൽ ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ എയർഫോഴ്സിന്റെ രക്ഷാകരം. രക്ഷാപ്രവർത്തനത്തിനായി വയനാട് വ്യോമസേനയുടെ ധ്രുവ് ഹെലികോപ്റ്റർ എത്തിച്ചു. പരുക്കേറ്റവരെ എയർലിഫ്റ്റ് ചെയ്യുകയാണ്. അതിസാഹസികമായാണ് ഹെലികോപ്റ്റർ ദുരന്തഭൂമിയിലേക്ക് ലാൻഡ് ചെയ്തത്. കരസേനയുടെ 130 അംഗ സംഘം അൽപ സമയത്തിനകം എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
താത്കാലിക പാലം നിർമിച്ച് സൈന്യം. മദ്രാസ് മിലിട്ടറി എഞ്ചിനീയറിംഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിച്ചത്. ഇതോടെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് ദൗത്യസംഘത്തിന് എത്തിപ്പെടാൻ സാധിക്കും. പാലം നിർമിക്കുന്നത് വരെ വടം കെട്ടിയായിരുരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. പാലം നിർമിക്കാനാവശ്യമായ സാധന സാമഗ്രികൾ ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ആകാശ മാർഗമാണ് കൊണ്ടുവന്നതെന്ന് ഡിഫഎൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു.
രക്ഷാദൗത്യത്തിന് വീണ്ടും വെല്ലുവിളി സൃഷ്ടിച്ച് പ്രദേശത്ത് മഴ പെയ്യുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന ഹെവി എൻജിനീയറിങ് ഉപകരണങ്ങൾ, റെസ്ക്യൂ ഡോഗ് ടീമുകൾ, എന്നിവ എയർ ലിഫ്റ്റ് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.
إرسال تعليق