Join News @ Iritty Whats App Group

അര്‍ജുനായുള്ള തിരച്ചിൽ കർണാടക അവസാനിപ്പിച്ചേക്കും; പതിമൂന്നാം ദിവസവും നിരാശ

അങ്കോള> കർണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ അര്ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ പതിമൂന്നാം ദിവസവും യാതൊരു പുരോഗതിയുമില്ല. രക്ഷാ ദൗത്യത്തിനെത്തിയ ഈശ്വർ മാൽപെ മടങ്ങുന്നു. ശക്തമായ അടിയൊഴുക്കും പുഴയിലെ ചെളിയും കല്ലുമാണ് ദൗത്യത്തിന് തിരിച്ചടിയായതെന്ന് കാർവാർ എംഎൽഎ തസതീഷ് കൃഷ്ണ സെയ്ൽ മാധ്യമങ്ങളോട് പറഞ്ഞു. എട്ട് നോട്ട്സ് ആണ് നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് എന്നാണ് നേവി ഉദ്യോ​ഗസ്ഥർ പറയുന്നത്. മൂന്ന് നോട്ട്സിൽ പോലും ട്രക്കിനുള്ളിൽ ജീവനോടെ ആളുണ്ടെന്ന് 100 ശതമാനം ഉറപ്പുണ്ടെങ്കിലേ ഇറങ്ങാറുള്ളൂ എന്നും നേവി ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് വൈകുന്നേരം 6.30 ന് കാർവാറിൽ നിറണായക യോഗം ചേരും. അതിനുശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. പുഴ ശാന്തമായാൽ രക്ഷാദൗത്യം വീണ്ടും ആരംഭിക്കുമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പ്രദേശത്ത് ശക്തമായ മഴയാണ്. 21 ദിവസം ഉത്തര കന്നടയടങ്ങുന്ന കൊങ്കൺ മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. അങ്ങനെയെങ്കിൽ രക്ഷാദൗത്യം തുടരുക ദുഷ്കരമാണ്.

Post a Comment

أحدث أقدم
Join Our Whats App Group