തിരുവനന്തപുരം; തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിക്കായുള്ള തിരച്ചില്‍ രണ്ടാ ംദിവസവും തുടരുകയാണ്. മാന്‍ഹോളില്‍ ഇറങ്ങി സ്‌കൂബ സംഘം പരിശോധന നടത്തി.ഇതുവരെ 40 മീര്‌ററാണ് പരിശോധിച്ചത്. തിരച്ചില്‍ 30 അംഗ എന്‍ഡിആര്‍ എഫിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
റെയില്‍വേയുടെ മൂന്നാം പ്ലാറ്റ്ഫോമിലെ മാന്‍ഹോളിലാണ് രാവിലെ സ്‌കൂബ സംഘം പരിശോധിച്ചത്. മൂന്നു പേരാണ് മാന്‍ഹോളില്‍ ഇറങ്ങിയത്. ഇവിടെ ജോയിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ തിരിച്ചു കയറി. തോടില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു.
إرسال تعليق