Join News @ Iritty Whats App Group

‘തിരിച്ചുവരുമെന്ന് പൂർണ വിശ്വാസമുണ്ട്’; ലൈവിൽ സംസാരിച്ച് സുനിത വില്യംസ്, ബഹിരാകാശ വിനോദങ്ങൾ പങ്കുവെച്ച് സഹയാത്രികൻ


‘തിരിച്ചുവരുമെന്ന് പൂർണ വിശ്വാസമുണ്ട്’; ലൈവിൽ സംസാരിച്ച് സുനിത വില്യംസ്, ബഹിരാകാശ വിനോദങ്ങൾ പങ്കുവെച്ച് സഹയാത്രികൻ


തിരിച്ചുവരുമെന്ന് പൂർണ വിശ്വാസമുണ്ടെന്ന് ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസ ടെസ്റ്റ് പൈലറ്റുമാരായ സുനിത വില്യംസും ബുച്ച് വിൽമോറും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ആദ്യമായി പങ്കുവെച്ച വീഡിയോയിലാണ് തിരികെ എത്തുമെന്ന ആത്മവിശ്വാസം ഇരുവരും പങ്കുവെച്ചത്. ഇന്നലെ രാത്രി 8.30 ന് ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയം അനുഭവങ്ങൾ വാർത്താ സമ്മേളനത്തിൽ പങ്കുവയ്ക്കുകയ്യായിരുന്നു ഇരുവരും.



തകരാറുകൾ ഉണ്ടെങ്കിലും ബോയിങ്ങിന്റെ ബഹിരാകാശ കാപ്‌സ്യൂളിന് തങ്ങളെ സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കാനാകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് നാസ പുറത്തുവിട്ട വീഡിയോയിൽ ഇരുവരും വ്യക്തമാക്കുന്നു. യാത്ര നീണ്ടു പോയെങ്കിലും ഞങ്ങൾക്ക് അത്യാവശ്യമായതെല്ലാം ഇവിടെയുണ്ട്. ഇവിടെ വിവിധ ഗവേഷണങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജോലി ചെയ്യാനും ജീവിക്കാനും പറ്റിയ ഇടമാണ് ബഹിരാകാശ നിലയമെന്നും വിൽമോർ പറയുന്നു.



മൂത്രത്തെ കുടിവെള്ളമാക്കി മാറ്റുന്ന യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കുകയും, ജീൻ സീക്വൻസിങ് പോലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുക തുടങ്ങിയ ജോലികൾ ചെയ്തുകൊണ്ട് ഐഎസ്എസിൽ സമയം ആസ്വദിക്കുന്നത് തുടരുകയാണെന്നും അവർ പറഞ്ഞു. ലൈവ് പ്രസ് കോളിൽ ഇരുവരും പങ്കുവെച്ച വാർത്ത വലിയ ആശ്വാസത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. അതേസമയം സുനിതയുടെയും വിൽമോറിന്റെയും തിരിച്ചുവരവിന് തീയതി ഒന്നും നിശ്ചയിച്ചിട്ടില്ല. ജൂലൈ അവസാനിക്കും മുൻപ് ആ ദൗത്യം തങ്ങൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.




ജൂൺ 5 ന് ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് പോയ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ പേടകത്തിലെ ഹീലിയം ചോർച്ചയും മറ്റ് യന്ത്രത്തകരാറുകളും മൂലമാണ് ഒരു മാസത്തോളമായി അവിടെ തുടരുന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തിനുണ്ടായ തകരാറുകളിൽ മടങ്ങിവരവ് വൈകിയതോടെ ബഹിരാകാശ യാത്രികരുടെ സുരക്ഷയെക്കുറിച്ചു ലോകമെങ്ങും ആശങ്ക പരന്നിരുന്നു. എന്നാൽ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ഗവേഷണത്തിലും പേടകത്തിലെ അറ്റകുറ്റപ്പണികളിലും സജീവമായി പങ്കെടുക്കുയാണെന്ന് നാസ അറിയിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group