Join News @ Iritty Whats App Group

മുഖ്യമന്ത്രിയുടെ നിര്‍ദേശം, ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേര് പ്രസിദ്ധീകരിക്കാൻ മന്ത്രിയുടെ നടപടി


തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റീവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം ലഭ്യമാക്കിയിട്ടുള്ളത്. 

പരമാവധി ആശുപത്രികളില്‍ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മതിയായ ആന്റിവെനം ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.-ന് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.

Post a Comment

أحدث أقدم
Join Our Whats App Group