കണ്ണൂർ: അടച്ചിട്ട വീട്ടിലെ മോഷണ ശ്രമം പ്രവാസിയായ വീട്ടുടമ സിസിടിവിയിൽ ലൈവായി കണ്ടതോടെ കള്ളന്മാർ മുങ്ങി. കണ്ണൂർ കുന്നോത്തുപറമ്പിലാണ് സംഭവം. യുഎഇയിൽ പ്രവാസിയായ സുനിൽ ബാബുവിന്റെ വീട്ടിലാണ് രാത്രി ഒൻപതരയോടെ രണ്ട് പേർ മോഷ്ടിക്കാൻ എത്തിയത്. പുറകുവശത്തെ വാതിൽ തുറന്ന് അകത്തുകയറാനായിരുന്നു പദ്ധതി. സിസിടിവി കണ്ടതോടെ അത് മറയ്ക്കാനും ശ്രമം നടത്തി. ആളനക്കം നോട്ടിഫിക്കേഷൻ കിട്ടിയ സുനിൽ ബാബു യുഎഇയിൽ ഇരുന്ന് ഇത് ലൈവായി കാണുന്നുണ്ടായിരുന്നു. ഉടൻ കൊളവല്ലൂർ പോലീസിനെയും അയൽവാസിയെയും വിവരം അറിയിച്ചു. അയൽവാസി പുറത്തിറങ്ങി നോക്കിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. അകത്തുകയറാൻ ഇവർക്ക് കഴിഞ്ഞില്ല. കോളവല്ലൂർ പൊലീസ് സ്ഥലത്തെത്തി. നാല് മാസമായി അടച്ചിട്ടിരിക്കുകയാണ് സുനിൽ ബാബുവിന്റെ വീട്.
കണ്ണൂരിലെ വീട്ടിൽ ആളനക്കം, എല്ലാം സുനിൽ ബാബു യുഎഇയിൽ ഇരുന്ന് കണ്ടു; രക്ഷയില്ലാതെ വെറുംകൈയോടെ കള്ളന്മാർ മുങ്ങി
News@Iritty
0
إرسال تعليق