ബെംഗളൂരു; ഗംഗാവാലി പുഴയില്‍ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വര്‍ മല്‍പെ മുങ്ങിയെന്നും മൂന്നാം തവണ കയര്‍ പൊട്ടി ഈശ്വര്‍ മല്‍പെ ഒഴുകിപ്പോയെന്നും എം ിജയന്‍ എം എല്‍ എ. നാവികസേന ഈശ്വര്‍ മല്‍പയെ രക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അടിയൊഴുക്ക ശക്തമാണെങ്കിലും ദൗത്യം തുടരുമെന്നും. ഈശ്വര്‍ മല്‍പെ സിഗ്നല്‍ കിട്ടിയ സ്ഥലത്ത് രണ്ട് തവണ ഇറങ്ങി.
മൂന്നാം തവണ ഇറങ്ങിയപ്പോള്‍ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ ആഴത്തിലേക്ക് ഈശ്വറിന് പോകാന്‍ കഴിഞ്ഞില്ല. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎല്‍എ പറഞ്ഞു. നിലവില്‍ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വര്‍ മല്‍പെ പ്രകടിപ്പിക്കുന്നതെന്നും എം വിജിന്‍ എംഎല്‍എ പറഞ്ഞു. പുഴയില്‍ ഇറങ്ങിയ ആളുമായി കരയില്‍ ഉള്ളവര്‍ക്ക് ആശയവിനിമയം നടക്കുന്നുണ്ട്. നദിക്കടിയില്‍ വലിയ പാറകളുണ്ടെന്നും എംഎല്‍ എ
إرسال تعليق