കെഎസ്ആര്‍ടിസിയില്‍ അടിമുടി പരിഷ്‌കാരത്തിനൊരുങ്ങി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. ബസുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനായി ഹൗസ് കീപ്പിംഗ് വിംഗിനെ നിയമിക്കും. ഹൗസ് കീപ്പിംഗ് വിംഗ് ബസിന്റെ വൃത്തി പരിശോധിക്കും. ബസുകള്‍ കഴുകുന്നതിനായി പവര്‍ഫുള്‍ കംപ്രസര്‍ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനുപുറമേ സംസ്ഥാനത്ത് ഗ്രാമങ്ങളിലൂടെ സര്‍വീസ് നടത്തുന്നതിനായി 300 കെഎസ്ആര്‍ടിസി മിനി ബസുകള്‍ വാങ്ങാനും തീരുമാനമായിട്ടുണ്ട്. എല്ലാ പഞ്ചായത്ത് റോഡുകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. അതേസമയം വാരിവലിച്ച് റൂട്ട് പെര്‍മിറ്റ് നല്‍കുന്നത് ഒഴിവാക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
പ്രീമിയം ബസുകളുടെ സര്‍വീസ് ഓണത്തിന് മുന്‍പായി ആരംഭിക്കാനും കെഎസ്ആര്‍ടിസിയ്ക്ക് പദ്ധതിയുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടന്‍ നല്‍കും. മാസം ആദ്യം തന്നെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
എയര്‍ കണ്ടീഷന്‍ ബസുകളില്‍ യാത്രക്കാര്‍ക്ക് വൈ ഫൈ സൗകര്യവും ഒപ്പം ലഘുഭക്ഷണം വാങ്ങാനുള്ള സൗകര്യവും ഉള്‍പ്പെടെയുള്ളതാണ് പ്രീമിയം ബസുകള്‍. പുഷ്ബാക്ക് സീറ്റുകളും ഫുട്ട് റെസ്റ്റും ചാര്‍ജിംഗ് സ്ലോട്ടുകളും ഉള്‍പ്പെടെ ബസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 40 ബസുകളാണ് വാങ്ങാന്‍ പദ്ധതിയിടുന്നത്.
إرسال تعليق