Join News @ Iritty Whats App Group

ബ്രിട്ടണിൽ ലേബർ പാർട്ടി അധികാരത്തിൽ; തോൽവി അംഗീകരിക്കുന്നതായി ഋഷി സുനക്, ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്തെന്ന് കെയർ സ്റ്റാർമർ


ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി അധികാരത്തിൽ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി കേവലഭൂരിപക്ഷം നേടി. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാമർ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അതേസമയം കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി.

വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് കുതിക്കുകയാണ് ലേബർ പാർട്ടി. 650 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു. നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. അതേസമയം 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലേബർ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി.

എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവെയ്ക്കുന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ മുന്നേറ്റം. 326 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും വേണ്ടത്. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി 4, ലിബറല്‍ ഡമോക്രാറ്റുകള്‍ 46, റിഫോം യുകെ 4, മറ്റുള്ളവര്‍ 6, പ്ലെയ്ഡ് സ്മിഡു 4, ഗ്രീന്‍സ് 1, ഡിയുപി 2 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.

അതേസമയം കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി അംഗീകരിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഋഷി സുനക് പ്രതികരിച്ചു. അതിനിടെ ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്തെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ‘ഇന്നത്തെ രാത്രി ജനങ്ങൾ സംസാരിച്ചു. അവർ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണ്.’ -കെയ്ർ സ്റ്റാർമർ പറഞ്ഞു.
ബ്രിട്ടീഷ് പാർലമെൻ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നലെയാണ് നടന്നത്. വ്യാഴാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു വോട്ടെടുപ്പ്. കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തോടുള്ള എതിർ വികാരം ഋഷി സുനകിൻ്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തുന്നത്. 150 സീറ്റുകളിൽ താഴെ കൺസർവേറ്റീവുകൾ ഒതുങ്ങുമെന്നാണ് സർവേഫലങ്ങൾ പറയുന്നത്. ശക്തികേന്ദ്രങ്ങളിൽപ്പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നും അഭിപ്രായ സർവേഫലങ്ങൾ സൂചിപ്പിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group