ഇരിട്ടി: ജ്യേഷ്ഠൻ മരിച്ച് അരമണിക്കൂറിനുള്ളിൽ അനുജനും മരിച്ചു. വിളക്കോട് കുറുക്കൻമുക്കിലെ എൻ. സി. ബാലൻ (78) ചൊവ്വാഴ്ച രാവിലെ 10.30 തോടെ മരണമടഞ്ഞിരുന്നു. തുടർന്ന് 11 മണിയോടെ ഇദ്ദേഹത്തിന്റെ അനുജൻ കാക്കയങ്ങാട് കായപ്പനച്ചിയിലെ എൻ.സി. ശ്രീധരനും (73) മരണമടഞ്ഞു. ഇരുവരും അസുഖബാധിതരായി രണ്ട് ആശുപത്രികളിലായി ചികിത്സയിലായിരുന്നു.
യശോദ, ജാനകി എന്നിവർ ശ്രീധരന്റെ ഭാര്യമാരാണ്. മക്കൾ: ശ്രീയേഷ്, ശ്രീഷ്മ, ശ്രീജേഷ്, ശ്രീജിത, പരേതയായ ശ്രീജ. മരുമക്കൾ: സന്തോഷ് (വെള്ളിയാംപറമ്പ്), രക്ഷാന്തൻ.
ശ്രീമതിയാണ് ബാലന്റെ ഭാര്യ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സതീശൻ, വിനയ. സഹോദരങ്ങൾ: നാരായണി, ലക്ഷ്മി, വിജയൻ, സുകുമാരൻ, നാരായണൻ, കുഞ്ഞിരാമൻ, നളിനി. ശ്രീധരന്റെ സംസ്കാര കർമ്മം കഴിഞ്ഞെങ്കിലും ബാലന്റെ സംസ്കാരം ബുധനാഴ്ച രാവിലെയോടെ നടക്കും.
إرسال تعليق