ഇരിട്ടി : ഓണം വിപണി ലക്ഷ്യമിട്ട് ആറളം ഫാമിൽ ചെണ്ടുമല്ലി, പച്ചക്കറി കൃഷികൾ ഒരുങ്ങുന്നു. കാര്ഷിക ഫാമിലെ വൈവിധ്യ വൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ചെണ്ടുമല്ലിത്തൈകൾ നട്ടുകൊണ്ട് തലശ്ശേരി സബ് കലക്ടറും ആറളം ഫാം എംഡിയുമായ സന്ദീപ് കുമാർ ഐ എ എസ് നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ. പി. നിതീഷ് കുമാർ, അഗ്രികൾച്ചർ ഓഫീസർമാരായ സജീഷ്, അതുൽലാൽ, തൊഴിലാളികളും ഉദ്ഘാടനത്തിൽ പങ്കുചേർന്നു. ഇത്തവണത്തെ ഓണത്തിന് നല്ല വിപണി കണ്ടെത്താൻ കഴിയുമെന്നാണ് ഫാം അധികൃതർ വിലയിരുത്തുന്നത്.
ഓണം വിപണി ലക്ഷ്യമിട്ട് ഫാമിൽ ചെണ്ടുമല്ലിയും പച്ചക്കറികളും ഒരുങ്ങുന്നു
News@Iritty
0
إرسال تعليق