തിരുവനന്തപുരം: മീറ്ററിന് പുറമേ അധിക കാശ് വാങ്ങുന്ന ഓട്ടോ ഡ്രൈവമാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഓട്ടോ തൊഴിലാളികള്‍ നല്ല സേവനമാണ് ചെയ്യുന്നതെന്നും എന്നാല്‍ പാവങ്ങളില്‍ നിന്ന് മീറ്ററിന് പുറത്ത് കാശ് പിടിച്ച് വാങ്ങുന്നത് ദ്രോഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
''ഓട്ടോ തൊഴിലാളികള്‍ നല്ല സേവനമാണ് ചെയ്യുന്നത്. പക്ഷേ, മീറ്ററിന് പുറത്തു കാശുവാങ്ങിക്കുന്നു എന്ന് നിങ്ങളെപ്പറ്റി പരാതിയുണ്ട്. മീറ്ററിന് പുറത്തു കാശുവാങ്ങിയാലേ ജീവിക്കാന്‍ പറ്റു എന്നതു സത്യമാണ്. എന്നാല്‍ അമിതമായി ചോദിക്കരുത്. ചോദിക്കുക, തരില്ലെന്നു പറഞ്ഞാല്‍ വിട്ടേക്കുക. തമിഴ്‌നാട്ടില്‍ ഓട്ടോയില്‍ കയറുമ്പോഴേ പറയും, മീറ്ററന് പുറമേ 10 രൂപ വേണമെന്ന്. നിങ്ങളും അതുപോലെ ചോദിച്ചിട്ട് ആളെ കയറ്റണം.
കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഉള്ള കാലമാണ്. വളരെ സൂക്ഷിക്കണം. വാങ്ങിച്ചോളന്‍ മന്ത്രി പറഞ്ഞു എന്ന് പറയരുത്. അന്യായമായി വാങ്ങരുത്. തരാന്‍ ഗതിയില്ലാത്ത പാവങ്ങളില്‍നിന്ന് പിടിച്ച് വാങ്ങരുത്. സൗജന്യ മരുന്നു കിട്ടുന്ന ആശുപത്രിയിലേക്ക് പോവുന്ന പാവങ്ങള്‍ ഓട്ടോയില്‍ കയറിയാല്‍ അവരോട് മീറ്ററിന് പുറത്ത് കാശ് വാങ്ങരുത്. അത് ദ്രോഹമാണ്. അത് ചെയ്യരുത്.''ഗണേഷ് കുമാര്‍ വ്യക്തമാക്കി
إرسال تعليق