തളിപ്പറമ്ബ്: ഇരിട്ടിയില്‍ നടപ്പാതയിലൂടെ നടക്കവേ കാല്‍ വഴുതി റോഡില്‍ വീണപ്പോള്‍ വാഹനങ്ങള്‍ ദേഹത്ത് കയറി മരിച്ച വയോധികൻ്റെ മൃതദേഹം പരിയാരം സി.എച്ച് സെൻ്റർ മയ്യത്ത് പരിപാലന സെല്‍ ഏറ്റെടുത്ത് സംസ്കരിച്ചു.
അടിമാലി ഇരുമ്ബ് പാലം സ്വദേശി കെ.എ ഗോപാലൻ (65) ആണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ മരിച്ചത്.
മുപ്പത് വർഷം മുമ്ബ് ഇടുക്കിയില്‍ നിന്ന് നാടുവിട്ട ഗോപാലൻ തൻ്റെ കൈയ്യില്‍ രാജൻ എന്ന് പച്ചകുത്തുകയും ആ പേരില്‍ തന്നെയാണ് അറിയപ്പെടുകയും ചെയ്തിരുന്നത്. ഗോപാലൻ്റെ കൈയ്യില്‍ അനുജൻ അയ്യപ്പൻകുട്ടിയുടെ ഫോണ്‍ നമ്ബർ ഉണ്ടായിരുന്നു. പൊലിസ് ഈ നമ്ബറില്‍ ബന്ധപ്പെട്ട് അയ്യപ്പൻകുട്ടിയെ പരിയാരത്തേക്ക് വിളിച്ചു വരുത്തി.
മൃതദേഹം ഏറ്റെടുക്കാൻ അയ്യപ്പൻകുട്ടി തയ്യാറായെങ്കിലും നാട്ടിലേക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ട് ഉണ്ടെന്നും ഇവിടെ സംസ്കരിക്കാൻ സൗകര്യം ചെയ്തു തരണമെന്ന് ആവശ്യപ്പെടുതയും ചെയ്തു. തുടർന്ന് ഇരിട്ടി എസ്.ഐ മനോജ് കുമാർ സി.എച്ച് സെൻ്ററുമായി ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് സി.എച്ച് സെൻ്റർ മയ്യത്ത് പരിപാലന സെല്‍ കണ്‍വീനർ പി.വി അബ്ദുല്‍ ഷുക്കൂർ, ചീഫ് കോർഡിനേറ്റർ നജ്മുദ്ദീൻ പിലാത്തറ, ഷുഹൈല്‍ കുപ്പം എന്നിവർ ചേർന്ന് ഏറ്റെടുത്ത മൃതദേഹം പരിയാരം കുളപ്രം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
സരസ്കാര ചെലവ് സി.എച്ച് സെൻ്റർ വഹിച്ചു. ചികിത്സാ ചെലവായ പതിനായിരത്തോളം രൂപ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇടപ്പെട്ട് ഒഴിവാക്കിയിരുന്നു. അയ്യപ്പൻകുട്ടിയുടെ മകൻ ഷിജുവാണ് അന്ത്യകർമ്മങ്ങള്‍ ചെയ്തത്.
إرسال تعليق