Join News @ Iritty Whats App Group

‘അ​ധ്യാ​പ​ക​ര്‍​ക്ക് കു​ട്ടി​ക​ളെ ശി​ക്ഷി​ക്കാം’:​വി​ദ്യാ​ര്‍​ഥി​നി​യെ ത​ല്ലി​യ അ​ധ്യാ​പ​ക​നെ​തി​രാ​യ കേ​സി​ലെ ന​ട​പ​ടി​ക​ള്‍ കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: കു​ട്ടി​ക​ളു​ടെ ന​ന്മ​യും അ​ച്ച​ട​ക്ക​വും ല​ക്ഷ്യ​മാ​ക്കി അ​ധ്യാ​പ​ക​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ശി​ക്ഷി​ക്കു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​യി ക​രു​താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. എ​ന്നാ​ല്‍, കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും​വി​ധം മ​ര്‍​ദി​ക്കു​ന്ന​ത് അ​ധ്യാ​പ​ക​ന്‍റെ അ​വ​കാ​ശ​മാ​യി ക​രു​താ​നോ അം​ഗീ​ക​രി​ക്കാ​നോ ആ​കി​ല്ല. സാ​ഹ​ച​ര്യ​ങ്ങ​ളും ശി​ക്ഷ​യു​ടെ ആ​ഴ​വും ഗൗ​ര​വ​വും ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ല്‍ ക്രി​മി​ന​ല്‍ കു​റ്റം നി​ര്‍​ണ​യി​ക്കാ​നാ​കൂ.

മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ലോ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യോ ചു​മ​ത​ല​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍ ഒ​രു വി​ദ്യാ​ര്‍​ഥി​യെ ശി​ക്ഷി​ക്കു​ന്ന​ത് ബാ​ല​നീ​തി നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മ​ല്ലെ​ന്നും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി.

ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ പെ​രു​മ്പാ​വൂ​രി​ന​ടു​ത്ത് തോ​ട്ടു​വ സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ത​ല്ലി​യ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നെ​തി​രേ കോ​ട​നാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ന​ട​പ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ഒ​രു ദു​രു​ദ്ദേ​ശ്യ​വു​മി​ല്ലാ​തെ, അ​ധ്യാ​പ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ മാ​ത്രം കു​ട്ടി​യെ ശി​ക്ഷി​ച്ച​തി​ന്‍റെ പേ​രി​ല്‍ പെ​രു​മ്പാ​വൂ​ര്‍ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​ത​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം.

ചി​ല്‍​ഡ്ര​ന്‍​സ് ഹോം, ​ഷെ​ല്‍​ട്ട​ർ, സ്‌​പെ​ഷ​ല്‍ ഹോം ​തു​ട​ങ്ങി​യ​വ​യു​ടെ ഗ​ണ​ത്തി​ല്‍​പ്പെ​ടു​ന്ന​ത​ല്ല സ്‌​കൂ​ളു​ക​ളെ​ന്നും ത​നി​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്നു​മു​ള്ള ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു

Post a Comment

أحدث أقدم
Join Our Whats App Group