Join News @ Iritty Whats App Group

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു, ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; അഭിഭാഷകനെതിരേ അമേരിക്കന്‍ വനിതയുടെ പരാതി


ന്യൂഡല്‍ഹി: വിവാഹിതനായ അഭിഭാഷകന്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതിയുമായി യുഎസ് യുവതി. രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ള അഭിഭാഷകനായ മാനവ് സിംഗ് റാത്തോഡിനെതിരേയാണ് ആരോപണം നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെടുകയും ചെങ്ങാത്തം കൂടുകയും ചെയ്ത ശേഷം തന്നെ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് യുവതി നല്‍കിയിരിക്കുന്ന പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

45 കാരി ഫ്‌ലോറിഡ സ്വദേശിനിയാണ്. താന്‍ ബാച്ചിലറാണെന്ന് റാത്തോഡ് അവകാശപ്പെട്ടിരുന്നതായും ഡല്‍ഹി വിമാനത്താവളത്തില്‍ തന്നെ സ്വീകരിച്ചതായും യുവതി പരാതിയില്‍ പറയുന്നു. ആദ്യം ഏപ്രിലിലും പിന്നീട് ജൂലൈയിലും വിദേശവനിത ഇന്ത്യയിലെത്തുകയും ചെയ്തിരുന്നു. പിന്നീട് അജ്മീറിലെയും ജയ്പൂരിലെയും ഹോട്ടല്‍ മുറികളില്‍ കൊണ്ടുപോകുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

തന്നെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അജ്മീറിലെ ഒരു ക്ഷേത്രത്തില്‍ വ്യാജ വിവാഹ ചടങ്ങ് നടത്തിയെന്നും യുവതി ആരോപിച്ചിട്ടുണ്ട്. പിന്നീട് തന്റെ നിര്‍ബന്ധം വകവയ്ക്കാതെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. യുവതി പിന്നീടാണ് കാമുകന്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും കണ്ടെത്തിയത്. തുടര്‍ന്ന് അവര്‍ ബുണ്ടിയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും റാത്തോഡിനെതിരെ സീറോ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ആയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group