കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ബോധരഹിതരായി. വെള്ളിയാഴ്ച്ച ഉച്ചഭക്ഷണ സമയത്തായിരുന്നു പുല്ലൂറ്റ് വി.കെ രാജൻ സ്മാരക ഗവൺമെൻ്റ് ഹൈസ്കൂളിൽ ഇത്തരമൊരു സംഭവമുണ്ടായത്.
ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളുമാണ് സ്വയം ഹിപ്നോട്ടിസം നടത്തിയത്. മറ്റു ചില കുട്ടികളുടെ സഹായത്തോടെ കഴുത്തിലെ ഞരമ്പിൽ ബലം പ്രയോഗിച്ചതോടെയാണ് കുട്ടികൾ ബോധരഹിതരായി വീണത്.
ആദ്യം മൂന്ന് വിദ്യാർത്ഥികളാണ് ബോധരഹിതരായത്. ഇവരെ അദ്ധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇതിനിടയിലാണ് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായത്. പെൺകുട്ടിയെ ആദ്യം താലൂക്കാശുപത്രിയിലും തുടർന്ന് എ.ആർ മെഡിക്കൽ സെൻ്ററിലും പ്രവേശിപ്പിച്ചു. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. യൂട്യൂബിൽ കണ്ട വീഡിയോ കുട്ടികൾ പരീക്ഷിച്ചതാണെന്നാണ് സൂചന.
إرسال تعليق