Join News @ Iritty Whats App Group

പിഞ്ചുകുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് വേണ്ടി ഹാജരായത് പബ്ലിക് പ്രോസിക്യൂട്ടർ, നടപടി വിവാദത്തിൽ


മാനന്തവാടി: മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതികൾക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായത് വിവാദത്തിൽ. പ്രത്യേക കോടതി പബ്ലിക് പ്രൊസിക്യൂട്ടർ ജോഷി മുണ്ടയ്ക്കലാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. പൊള്ളലേറ്റ് പിഞ്ചുകുഞ്ഞു മരിച്ച സംഭവത്തിൽ അറസ്റ്റിലായ കുട്ടിയുടെ പിതാവിനും നാട്ടു വൈദ്യനും വേണ്ടിയാണ് പ്രൊസിക്യൂട്ടർ ഹാജരായത്. കോടതി ഇരുവർക്കും ജാമ്യം നൽകുകയായിരുന്നു. പബ്ലിക് പ്രൊസിക്യൂട്ടറുടെ അധികാരം ഉപയോഗിച്ച് പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതായും ആരോപണം ഉയരുന്നുണ്ട്. അതേസമയം, വിവരം പുറത്തറിഞ്ഞതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം സംഭവം അന്വേഷിച്ചു വരികയാണ്.

Post a Comment

أحدث أقدم
Join Our Whats App Group