ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ വീണ്ടും ഭീകരാക്രമണം. കശ്മീരിലെ കത്വ ജില്ലയിലെ ബദ്‌നോട്ട ഗ്രാമത്തിലാണ് സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിവയ്പ്പുണ്ടായത്. ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. മലമുകളില്‍ നിന്ന് സൈന്യത്തിന്റെ വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്.
ജൂണ്‍ 11,12 തീയതികളില്‍ ജമ്മു കശ്മീരിലെ ദോഢ ജില്ലയില്‍ ഇരട്ട ഭീകരാക്രമണം നടന്നിരുന്നു. ജൂണ്‍ 26ന് ദോഢ ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു.
إرسال تعليق