ഈ വർഷത്തെ യൂറോ കപ്പ് റൊണാൾഡോയ്ക്ക് അത്ര നല്ല ടൂർണമെന്റ് ആയി അല്ല മുന്നോട്ട് പോകുന്നത് . പോർച്ചുഗലിന് വേണ്ടി കളിച്ച നാല് മത്സരങ്ങളിലും താരത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. അകെ ഒരു അസിസ്റ്റ് മാത്രമാണ് താരം സ്വന്തമായിട്ടുള്ളത്. പോർച്ചുഗൽ നിലവിൽ ക്വാട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. പെനാൽറ്റി പാഴാക്കിയതിന് ശേഷം താരം കളിക്കളത്തിൽ വെച്ച് പൊട്ടി കരഞ്ഞിരുന്നു.
എന്തായാലും ഇത്തരം സാഹചര്യങ്ങൾ ഒന്നും തന്നെ റൊണാൾഡോയെ പുറകോട്ട് വലിപ്പിക്കുന്നില്ല. താരം ഈ യൂറോകപ്പ് കഴിഞ്ഞാലും പോർച്ചുഗൽ ടീമിന്റെ കൂടെ കളി തുടരും എന്ന് അറിയിച്ചിരിക്കുകയാണ്. പ്രമുഖ മാധ്യമ ചാനൽ ആയ റെലെവോയാണ് ഈ കാര്യം അറിയിച്ചത്. 2026 ഇലെ ഫുട്ബോൾ ലോകകപ്പ് അമേരിക്കയിൽ വെച്ചാണ് അരങ്ങേറുന്നത്. അതിൽ പങ്കെടുക്കാനാണ് റൊണാൾഡോയുടെ ഇപ്പോഴത്തെ പദ്ധതി. അത് വരെ വിരമിക്കലിനെ പറ്റി ആലോചിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. 6 യൂറോ കപ്പുകളിലും മത്സരിക്കുന്ന ഏക താരം എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. അടുത്ത ലോകകപ്പ് കൂടെ കളിച്ചാൽ 6 ലോകകപ്പ് കളിക്കുന്ന ഏക താരം എന്ന റെക്കോർഡും ക്രിസ്റ്യാനോയ്ക്ക് സ്വന്തമാകാം. നിലവിലെ സൂചനകൾ പ്രകാരം റൊണാൾഡോ അടുത്ത ലോകകപ്പിലും കളിക്കും എന്ന് കരുതാം .
ക്വാട്ടർ ഫൈനൽസിലേക്ക് പ്രവേശിച്ച പറങ്കിപ്പടയ്ക്ക് ഇനി അടുത്ത മത്സരം കൈലിയൻ എംബപ്പേ നയിക്കുന്ന ഫ്രാൻസ് ആയിട്ടാണ്. ഇരു ടീമുകളുടെയും കെല്പു വെച്ച് ഉള്ള പ്രകടനങ്ങൾ ഇതുവരെ പിറന്നിട്ടില്ല എന്ന് തന്നെ തന്നെ പറയാം. ആരാകും വിജയി എന്ന് ഉറപ്പിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഫുട്ബോൾ ആരാധകർ. ജൂലൈ 6 ആണ് ഇരുടീമുകളും തമ്മിലുള്ള മത്സരം നടക്കാൻ ഇരിക്കുന്നത്.
إرسال تعليق