വന്ദേ ഭാരത് ട്രെയിനുകളിലെ സുഖസൗക്യരങ്ങൾ വളരെ ശ്രദ്ധേയമാണ്. എന്നാൽ അടുത്തിടെ നടന്ന ഒരു സംഭവം ഈ സൗകര്യങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് വാരണാസിയിലേക്ക് പോകുന്ന ട്രെയിൻ നമ്പർ 22416 ൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ വന്ദേ ഭാരത് ട്രെയിനിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒഴുകുന്നത് കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കാൻ തുടങ്ങിയതോടെ റെയിൽവേ അതോറിറ്റിയെ വിമർശിച്ചുകൊണ്ട് ആളുകൾ രംഗത്തെത്തുകയും ചെയ്തു.
മുൻപും നിരവധി യാത്രക്കാർ സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസിലും സമാനമായ പ്രശ്നം ഉണ്ടായിട്ടുണ്ടായിരുന്നു.
അതേസമയം, വൈറലായ വീഡിയോയോട് പ്രതികരിച്ച് നോർത്തേൺ റെയിൽവേ പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും ചോർച്ച പരിഹരിച്ചതായി പ്രസ്താവിക്കുകയും ചെയ്തു. എക്സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി 25,000-ലധികം വ്യൂസ് നേടി.
वंदेभारत ट्रेन का हाल देखिए
ये ट्रेन दिल्ली-वाराणसी रुट पर दौड़ती है.
वंदेभारत का नंबर है 22416. pic.twitter.com/uMO8I65FZa
— Priya singh (@priyarajputlive) July 2, 2024
إرسال تعليق