മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പാൾ നന്ദിലത്ത് ഗോപാലകൃഷ്ണൻ സി.പി.എം ന്റെ ഒത്താശയോടെ കോളേജിൽ നിലനിൽക്കുന്ന ഹൈക്കോടതിവിധി അട്ടിമറിക്കുന്നതായും, ഇതിന് പ്രതിഫലമായി സി.പി.എം ൽ പലകാര്യങ്ങളും കൈപ്പറ്റുന്നതുമായുള്ള ഗുരുതര ആരോപണവുമായി കെ.എസ്.യു. നന്ദിലത്ത് ഗോപാലകൃഷ്ണൻ ഹൗസ് റെന്റ് അലവൻസ് (എച്ച്.ആർ.എ) ഉൾപ്പെടെ വാങ്ങിക്കൊണ്ട് കോളേജ് ഓഫീസിൽ താമസിക്കുന്നത് ഗുരുതരമായ ചട്ടലംഘനം ആണെന്നും ഇതിനെതിരെ ഡയറക്ടറേറ്റ് ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ ഓഫീസർക്ക് പരാതി നൽകുമെന്നും കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് പറഞ്ഞു. തിരുവനന്തപുരം എം.ജി കോളേജിൽ നിന്നും വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ അവിടെ നിന്ന് പുറത്താക്കപ്പെട്ട ഇദ്ദേഹം മട്ടന്നൂർ പഴശ്ശിരാജ കോളേജിലും ക്രമക്കേടുകൾ നടത്തി മുന്നോട്ടുപോകാമെന്ന് വ്യാമോഹിക്കേണ്ട എന്ന് കെ.എസ്.യു മുന്നറിയിപ്പ് നൽകി.
മട്ടന്നൂർ പഴശ്ശിരാജ കോളേജിലെ പ്രിൻസിപ്പാൾ നന്ദിലത്ത് ഗോപാലകൃഷ്ണന് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് : കെ.എസ്.യു
News@Iritty
0
إرسال تعليق