Join News @ Iritty Whats App Group

സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ നമ്പര്‍വണ്ണായി തന്നെ കേരളം; ബീഹാര്‍ ഏറ്റവും താഴെ, തമിഴ്‌നാട് രണ്ടാമത്

ന്യൂഡല്‍ഹി: സാമ്പത്തീകമായ പ്രതിസന്ധി ഉള്‍പ്പെടെ മറ്റനേകം കാര്യങ്ങളില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തുന്നുണ്ടെങ്കിലും നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ നമ്പര്‍വണ്ണായി തന്നെ കേരളം. 79 സ്‌കോറോടെയാണ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്.

നീതി ആയോഗ് സിഇഒ ബിവിആര്‍ സുബ്രഹ്മണ്യമാണ് സൂചിക പുറത്തിറക്കിയത്. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. ബിഹാറാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ കാര്യങ്ങളിലെ വികസന മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സൂചികയില്‍ വിലയിരുത്തും. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍, ചണ്ഡീഗഢ്, ജമ്മു-കശ്മീര്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഡല്‍ഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

78 പോയിന്റുള്ള തമിഴ്‌നാട്, 77 പോയിന്റുള്ള ഗോവയുമാണ് സംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ബീഹാറിന് 57 ആണ് സ്‌കോര്‍. 62 പോയിന്റുള്ള ജാര്‍ഖണ്ഡ് തൊട്ടുമുകളില്‍ അതിനും മുകളില്‍ 63 പോയിന്റുമായി നാഗാലാന്റുമാണ് മോശം സംസ്ഥാനങ്ങള്‍. 2023-24 വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയര്‍ന്നു. 2020 - 21ല്‍ ഇത് 66 ആയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group