Join News @ Iritty Whats App Group

കനത്ത മഴ; മുംബൈ വിമാനത്താവളം വെള്ളത്തിലായി, നിരവധി വിമാനങ്ങൾ റദ്ദാക്കി, നഗരം വെള്ളക്കെട്ടിൽ, ജനജീവിതം ദുസ്സഹം


മുംബൈ: കനത്ത മഴയിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടു. മോശം കാലാവസ്ഥമൂലം നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. മുംബൈയിൽ ഇറങ്ങേണ്ട കുറഞ്ഞത് 50 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും അഹമ്മദാബാദ്, ഹൈദരാബാദ്, ഇൻഡോർ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയോ ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍‍ട്ട് ചെയ്യുന്നത്.

തിങ്കളാഴ്ച പുലർച്ചെമുതൽ മുംബൈയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ്. നഗരത്തിലെ ചില പ്രദേശങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. മുംബൈ, താന, പാൽഘർ, കൊങ്കൺ മേഖല എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ​ഗവൺമെന്റ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്നതിന് അനുസരിച്ച്എ വിമാനങ്ങൾ മുംബൈ എയ‍പ്പോ‌‍‍‍‍‌ർട്ടിലേക്ക് എത്തിക്കുന്നതിനാണ് മുൻ​ഗണന നൽകുന്നതെന്ന് വിമാനത്താവള അധികൃത‍ർ വ്യക്തമാക്കി.

വഴി തിരിച്ചുവിട്ട വിമാനങ്ങളും മുംബൈയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതിനാൽ മുംബൈ എർപോർട്ടിൽ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. യാത്രക്കാർ ആശങ്കപ്പെടേണ്ടെന്നും എയർലൈൻ സ്റ്റാറ്റസ് നോക്കി സമയം ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. 

അതേസമയം കനത്ത മഴ‌യെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വ്യാപകമായി വെള്ളംകയറി. പലയിടത്തും വാഹനങ്ങള്‍ ഒഴുക്കില്‍പെട്ടു. വിമാന സർവ്വീസിനെ കൂടാതെ ട്രെയിൻ ഗതാഗതവും പലയിടത്തും താറുമായി. ജനജീവിതം കനത്ത മഴയെത്തുടർന്ന് ദുസ്സഹമായി. മിക്കയിടങ്ങളിലും കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടു. ടകളിലും വീടുകളിലും വെള്ളംകയറി. ട്രാക്കിൽ വെള്ളം കയറിയതോടെ ലോക്കൽ ട്രെയിൻ യാത്രികരാണ് ബുദ്ധിമുട്ടിയത്. വരും ദിവസങ്ങളിലും മുംബൈയിൽ കനത്ത മഴയുണ്ടാകുമെന്നാമ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.

Post a Comment

أحدث أقدم
Join Our Whats App Group