Join News @ Iritty Whats App Group

രക്ഷാപ്രവര്‍ത്തനം പന്ത്രണ്ടാം ദിവസത്തിലേക്ക് ; നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നു

ബംഗലുരു: മണ്ണിടിഞ്ഞ് കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ശ്രമം ഷിരൂരില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ രക്ഷാദൗത്യത്തിന് വില്ലനായി നദിയിലെ ശക്തമായ അടിയൊഴുക്ക് മാറുകയാണ്. വൃഷ്ടിപ്രദേശങ്ങളിലെ മഴ തുടരുന്നതിനാല്‍ പുഴയില്‍ അടിയൊഴുക്ക് ശക്തമാണ്. ഫ്‌ളോട്ടിംഗ് പ്‌ളാറ്റ്‌ഫോം ഒരുക്കാനുള്ള സാധ്യതകളും സൈന്യം ആരായുന്നുണ്ട്.

നദിയിലെ മണ്‍കൂനയില്‍ നിന്നും മൂന്ന് മീറ്റര്‍ താഴ്ചയിലാണ് വാഹനമെന്നാണ് നിഗമനം. ഡ്രെഡ്ജിങ് യന്ത്രം ഗോവയില്‍ നിന്ന് കടല്‍ മാര്‍ഗം കൊണ്ടുവരാനും കാലാവസ്ഥ തടസ്സമാണ്. അടുത്ത മൂന്ന് ദിവസവും ഉത്തര കന്നഡ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതെ സമയം ദില്ലിയിലെ സ്വകാര്യ കമ്പനിയുടെ നിരീക്ഷണത്തില്‍, ലോറി ഉണ്ട് എന്ന് കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാകും ഡൈവിങ് സാധ്യതകള്‍ തേടുക.

നദിയുടെ നടുവിലുള്ള മണ്‍കൂനയോട് ചേര്‍ന്ന് ലോറി ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇന്നലെ എത്തിയ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരില്‍ തുടരുകയാണ്. മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് എത്തും. ബോട്ടുകള്‍ നിലയുറപ്പിച്ചു നിര്‍ത്താന്‍ പോലും കഴിയാത്തതിനാല്‍ ഡൈവേഴ്‌സിന്റെ ജീവന് ഭീഷണിയാകുമെന്നത് കൊണ്ടാണ് നദിയിലെ ദൗത്യത്തില്‍ പുരോഗതിയില്ലാത്തത്.

Post a Comment

أحدث أقدم
Join Our Whats App Group