കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ബസ് യാത്രക്കിടയിൽ ദേഹാസ്വാസ്ഥ്യം സംഭവിച്ച യുവതിക്ക് രക്ഷകരായി ബസ് ജീവനക്കാർ. ബസ്സിന്റെ മുൻ സീറ്റിൽ ഇരിക്കുകയായിരുന്നു യുവതി യാത്രക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തലശ്ശേരി വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം എന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ഡ്രൈവർ ഉടൻ തന്നെ ബസ് ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെയാണ് യാത്രക്കാരിയെ താങ്ങിയെടുത്ത് ഹോസ്പിറ്റലിനുള്ളിലേക്ക് കൊണ്ടുപോയത്.
തലശ്ശേരിയിൽ ബസിൽ മുൻസീറ്റിലിരുന്ന യുവതി പെട്ടെന്ന് കുഴഞ്ഞുവീണു; ഉടൻ ബസ് ആശുപത്രിയിലേക്ക്; തുണയായി ജീവനക്കാർ
News@Iritty
0
إرسال تعليق