മലപ്പുറം> വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകുന്നു. 34 മൃതദേഹങ്ങളും 26 മൃതദേഹ അവശിഷ്ടങ്ങളുമാണ് 28 വാഹനങ്ങളിലായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോർട്ടം നടപടികൾ രാവിലെയോടെ പൂർത്തീകരിച്ചിരുന്നു. രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്. വയനാട്മേപ്പാടി സിയാ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹാ ഫാത്തിമ (14) എന്നിവരെയാണ് ഇതുവരെ തിരച്ചറിഞ്ഞത്. ഇവരെ ബന്ധുക്കൾ ഏറ്റുവാങ്ങി.
إرسال تعليق