ആലപ്പുഴ: എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതി അംഗം റെജി ചെറിയാന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടിയും മുന്നണിയും വിട്ട് യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ജോസഫില്‍ ചേരാന്‍ തീരുമാനിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ നിരവധി നേതാക്കളും പ്രവര്‍ത്തകരും തന്നോടൊപ്പമുണ്ടെന്നും ലയന സമ്മേളനം വൈകാതെ ആലപ്പുഴയില്‍ സംഘടിപ്പിക്കുമെന്നും റെജി ചെറിയാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എന്‍.സി.പി. ഒരു ഷെയര്‍ ഹോള്‍ഡിങ് കമ്പനി പോലെ കുറച്ച് പേര്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണെന്നും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്തവരാണ് സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോ പരിചയ സമ്പന്നനാണ്. വന്നു ചേര്‍ന്ന സ്ഥലമാണ് മോശം. അദ്ദേഹത്തിന് ഇൗ പാര്‍ട്ടിയില്‍ ഒന്നും ചെയ്യാനില്ല. തോന്നുംപടിയാണ് കുട്ടനാട് എം.എല്‍.എ ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനം. ലയനത്തിന് മുമ്പ് ഒപ്പമുള്ളവര്‍ക്ക് ലഭിക്കേണ്ട പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്.
എട്ട് വര്‍ഷത്തെ അഹന്ത നിറഞ്ഞ ഭരണത്തിന് ജനം ചുട്ട മറുപടിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കാണാനായതെന്നും റെജി ചെറിയാന്‍ പറഞ്ഞു. അതേസമയം കേരളാ കോണ്‍ഗ്രസ് ജോസഫ് മത്സരിച്ചു വരുന്ന കുട്ടനാട് നിയമസഭാ സീറ്റ് ലക്ഷ്യമിട്ടാണ് റെജി ചെറിയാന്റെയും ഗ്രൂപ്പിന്റെയും ലയനമെന്ന് പറയപ്പെടുന്നു.
വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളും പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുണ്ടന്നും അങ്ങനെയുള്ളവരുമായി ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ. ഉപാധികള്‍ ഇല്ലാതെ വരുന്നവരെ സ്വീകരിക്കുക എന്ന സമീപനമാണ് പാര്‍ട്ടിക്കുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പായി പാര്‍ട്ടിയുടെ ബഹുജന അടിത്തറ വികസിപ്പിച്ച് പരമാവധി ജനപ്രധിനിധികളെ വിജയിപ്പിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുട്ടനാട്ടില്‍ പറഞ്ഞു.
Ads by Google
إرسال تعليق